സിയോൾ: ഉത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഉത്തര കൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉൻ ആണ് ഇതുസംബന്ധിച്ചുള്ള സൂചനകൾ നൽകിയത്. സിയോളുമായുള്ള ‘യുദ്ധം ഒഴിവാക്കാനുള്ള ഉദ്ദേശ്യം’ രാജ്യത്തിനില്ലെന്നാണ് കിംഗ് ജോംഗ് ഉൻ പറഞ്ഞത്.
‘ഞങ്ങൾ ഒരു തരത്തിലും ഏകപക്ഷീയമായി ഒന്നും ചെയ്യില്ല. പക്ഷേ ഒരു യുദ്ധം ഒഴിവാക്കാൻ ഞങ്ങൾക്ക് ഉദ്ദേശമില്ല.’- എന്നാണ് കിംഗ് ജോംഗ് ഉൻ പറഞ്ഞത്. യുദ്ധത്തിന് തയ്യാറെടുക്കാനും ആണവ ആയുധങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും കിം ജോംഗ് ഉൻ തന്റെ സൈന്യത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രധാന ആയുധ നിർമാണ ശാലകൾ അദ്ദേഹം സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്.
കിം ജോംഗ് ഉൻ ദക്ഷിണ കൊറിയയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനെ ‘മാറ്റത്തിന്റെ പുതിയ ഘട്ടം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ഒഴിവാക്കാനാകാത്ത യാഥാർത്ഥ്യമാണെന്നും’ കിം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊറിയകൾ തമ്മിലുള്ള ശത്രുത വർദ്ധിച്ചിരുന്നു. ഉത്തരകൊറിയയ്ക്ക് മേൽ ദക്ഷിണ കൊറിയ തങ്ങളുടെ ചാര ഉപഗ്രഹം വിക്ഷേപിച്ചതിന് പിന്നാലെ ബന്ധം കൂടുതൽ വഷളായി. ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള സൈനിക ഉടമ്പടി റദ്ദാക്കിയിരുന്നു.#king-jong-un