വെള്ളിമൂങ്ങകളെ വീട്ടിൽ വളർത്തി; ഗൃഹനാഥൻ അറസ്റ്റിൽ

അ​ഞ്ച​ൽ: വ​ന്യ​ജീ​വി​യാ​യ വെ​ള്ളി​മൂ​ങ്ങ​ക​ളെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ക​ട​യ്ക്ക​ൽ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്മി​ൾ ഇ​യ്യ​ക്കോ​ട് ഷീ​ബ മ​ൻ​സി​ലി​ൽ ന​വാ​സ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടി​ൽ വ​ള​ർ​ത്തി​യ ആ​റ് മാ​സ​ത്തോ​ളം പ്രായമു​ള്ള ര​ണ്ട് വെ​ള്ളി​മൂ​ങ്ങ​ക​ളെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തു​ട​ർ​ന്ന് പ്ര​തി​യെ​യും വെ​ള്ളി​മൂ​ങ്ങ​ക​ളെ​യും പൊ​ലീ​സ് അ​ഞ്ച​ൽ വ​നം വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​യെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം പു​ന​ലൂ​ർ ഫോ​റ​സ്റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. കോ​ട​തി​യു​ടെ അ​നു​മ​തി വാ​ങ്ങി വെ​ള്ളി​മൂ​ങ്ങ​ക​ളെ വ​ന​പ്ര​ദേ​ശ​ത്ത് തു​റ​ന്നു​വി​ടു​മെ​ന്ന് വ​നം​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഞ്ച​ൽ റേ​ഞ്ച് ഓ​ഫി​സ​ർ ടി.​എ​സ്. സ​ജു, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ്‌ രേ​ഖ​പ്പെ​ടു​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. #silver-owls

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...