തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വരുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ കോർപ്പറേഷൻ അഴിച്ചുമാറ്റാൻ ശ്രമിച്ചതിന് പിന്നാലെ നഗരത്തിൽ ബിജെപി പ്രതിഷേധം.
പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബോർഡുകൾ എടുത്തുമാറ്റാൻ കോർപ്പറേഷൻ അധികൃതർ ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. തുടർന്ന് കോർപ്പറേഷൻ ഈ ശ്രമത്തിൽ നിന്നും പിന്മാറി.
നവകേരള സദസ് ഉൾപ്പെടെ നടന്ന സമയത്ത് മുഖ്യമന്ത്രിയുടേതുൾപ്പെടെ ഉളള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അത് കോർപ്പറേഷൻ അഴിച്ചുമാറ്റിയിരുന്നില്ല. എൽഡിഎഫിന്റെ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾ മാറ്റുന്നില്ല പിന്നെ എന്തുകൊണ്ടാണ് മോദിയുടെ ഫ്ലക്സ് മാറ്റുന്നു എന്നാണ് ബിജെപി ചോദിക്കുന്നത്.