കോഴിക്കോട്: പരസ്യ പ്രസ്താവനകള്‍ ഇനി പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സമസ്തയിലുള്ള ബഹുഭൂരിപക്ഷവും മുസ്‌ലിം ലീഗുകാരാണ്. ലീഗിലുള്ളത് ബഹു ഭൂരിപക്ഷം സമസ്തക്കാരുമാണ്. തീവ്രവാദത്തിലേക്കൊന്നും പോവാതെ മതസാമൂഹ്യ സാംസ്‌ക്കാരിക മേഖലകളില്‍ ഞങ്ങള്‍ കാലകാലമായി ഇവിടെ ചെയ്തു വരുന്ന പ്രവൃത്തികളുണ്ട്. അതില്‍ മുഖ്യ ഘടകമാണ് ഞങ്ങളെ സംബന്ധിച്ച് മതവിശ്വാസം. ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എടുക്കുന്ന കാര്യങ്ങള്‍ സമസ്ത പറയുന്ന അഭിപ്രായം മുഖവിലക്കെടുക്കുന്ന പാരമ്പര്യം ലീഗിനുണ്ട്. അതേസമയം, വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തുന്നവരും ലീഗിലുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം സമസ്ത പറയുന്നതിനൊപ്പം പോവുന്നവരാണ്’ അദ്ദേഹം പറഞ്ഞു. രണ്ടും രണ്ട് സംഘടനയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ വരും. അത് പറഞ്ഞ് തീരും. നിലവിലുള്ള പ്രസ്താവന യുദ്ധങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കാവുന്നതേ ഉള്ളൂ. ഇനി ആരം അത് നടത്തേണ്ടതില്ല. ഇനി പ്രസ്താവനകള്‍ തുടരേണ്ടതില്ല. അത് സംബന്ധിച്ച് ജ്ഫ്‌രി തങ്ങളും സാദിഖലി തങ്ങളും പറഞ്ഞ് കഴിഞ്ഞതാണ്. പിന്നെ വര്‍ത്തമാനം പറയാതിരിക്കുക എന്നതാണ് പാര്‍ട്ടിയുടെ രീതി. എത് എല്ലാവരും പാലിക്കുക എന്ന് കര്‍ശനമായി തന്നെ പറയുകയാണ്. സമസ്തയില്‍ സജീവമായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ളയാണ് സാദിഖലി തങ്ങള്‍. സലാം പറഞ്ഞത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന് അത് സംബന്ധിച്ച ലേറ്റസ്റ്റ് കാര്യങ്ങള്‍ അറിയാത്തതു കൊണ്ടാണ്. കാര്യത്തെ കുറിച്ച് ശരിയായി അറിയാത്തതാണ് കാരണം. ഇനി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് അത്തരം നീക്കങ്ങളുണ്ടാവില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.