ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാർഷികാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് 2020-25 ഭരണസമിതിയുടെ മൂന്നാം വാർഷികാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 30ന് രാവിലെ 10 മുതൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. ജനകീയാസൂത്രണ രജത ജൂബിലി സ്മാരക ഉദ്ഘാടനം രാവിലെ 10ന് വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.

ഉമ്മൻചാണ്ടി സ്മാരക ഹാൾ നിർമാണം രാവിലെ 10.30ന് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. ലീഡേഴ്സ് ചേംബർ ഉദ്ഘാടനം രാവിലെ 11ന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. 11.30 മുതൽ മൂന്നാം വാർഷികാഘോഷ സമ്മേളനം നടക്കും. സമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസിന് ഭരണസമിതി അംഗങ്ങൾ ആദരവ് നൽകും.

തുടർന്ന് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കുള്ള പുരസ്കാര ദാനം നടക്കും. എം.പിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, ജെബി മേത്തർ, കലക്ടർ എൻ.എസ്.കെ ഉമേഷ്, എം.എൽ.എമാരായ എൽദോസ് പി. കുന്നപ്പിള്ളിൽ, റോജി എം. ജോൺ, കെ.എൻ ഉണ്ണികൃഷ്ണൻ, കെ.ജെ മാക്സി, കെ. ബാബു, ടി.ജെ വിനോദ്, ഉമ തോമസ്, പി.വി ശ്രീനിജിൻ, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, ആൻറണി ജോൺ, കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ, തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, എന്നിവർ അവാർഡ് ദാനം നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...