ഭി​ക്ഷാ​ട​ന നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കും

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​ന നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. എ​ട്ടു​വ​ർ​ഷം മു​മ്പ് പ​ട്ട​ണ​ത്തെ ഭി​ക്ഷാ​ട​ന നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ക​ർ​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള ഭി​ക്ഷാ​ട​ന മാ​ഫി​യ​ന​ഗ​ര​ത്തി​ൽ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ യാ​ച​ക സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി പൊ​ലീ​സ് സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി ഇ​ത​ര സം​സ്‌​ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന യാ​ച​ക സം​ഘ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ന​ഗ​ര​ത്തി​ൽ ത​മ്പ​ടി​ച്ച​തോ​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഡി.​വൈ.​എ​സ്‌.​പി ക്ക്​ ​ക​ത്തു ന​ൽ​കി. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ബ​സ് സ്‌​റ്റാ​ൻ​ഡു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും എ​ല്ലാം ഇ​വ​രു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ച​തോ​ടെ​യാ​ണി​ത്.

ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ ജാ​ഫ​ർ സാ​ദി​ഖും കെ.​ജി. അ​നി​ൽ​കു​മാ​റും വി​ഷ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പി​ഞ്ചു​കു​ഞ്ഞു​മാ​യി ഭി​ക്ഷാ​ട​ന​ത്തി​ന് എ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. തു​ട​ർ​ന്ന്പൊ​ലീ​സ് എ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

യാ​ച​ക ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ പൊ​ലീ​സി​നു ക​ത്തു നൽകി​യ​ത്. ന​ഗ​ര​ത്തി​ൽ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...