ഇന്ധന വില പത്ത് രൂപ വരെ കുറഞ്ഞേക്കും, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: ഇന്ധന വില കുറയ്‌ക്കാനായി നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നതായി സൂചന. പെട്രോളിനും ഡീസലിനും നാല് രൂപ മുതൽ പരമാവധി പത്ത് രൂപ വരെ കുറയ്‌ക്കുന്നത് പരിഗണനയിലുണ്ട്. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.ആഗോള മേഖലയിൽ ക്രൂഡോയിൽ വില കുറയുന്നതിനാൽ ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറഞ്ഞേക്കാമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ധന വില കുറയുന്നതോടെ അടുത്ത ദിവസങ്ങളിൽ വാഹന വില്പനയിലും ഉയർച്ചയുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ.നൈമക്സ് വിപണിയിൽ നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിനടുത്താണ്. പശ്ചിമേഷ്യയിൽ ബാരലിന് 78 ഡോളറിനാണ് വ്യാപാരം നടത്തുന്നത്. ക്രൂഡ് വിലയിൽ ആശ്വാസം ലഭിച്ചതോടെ പെട്രോൾ, ഡീസൽ എന്നിവയുടെ ഉത്പാദന ചെലവിൽ ഗണ്യമായ കുറവുണ്ടായെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികൾ പറയുന്നത്. എന്നാൽ, കഴിഞ്ഞ ഒന്നര വർഷമായി ക്രൂഡ് വില 80 ഡോളറിന് മുകളിലായിരുന്നതിനാൽ നേരിട്ട അധിക ബാദ്ധ്യത നികത്തുന്നതുവരെ വിലയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് പൊതു മേഖലാ എണ്ണ കമ്പനികളുടെ നിലപാട്.#fuel price

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...