മലയാലപ്പുഴ ക്ഷേത്രത്തി​ൽ ദർശനം നടത്തി ശശി തരൂർ

പത്തനംതിട്ട : കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഡോ.ശശി തരൂർ എം.പി തി​രുവാതിര നാളിൽ മലയാലപ്പുഴ ക്ഷേത്രത്തി​ൽ ദർശനം നടത്തി. പന്തീരടി പൂജയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിലെത്തി അർച്ചനയും വിശേഷാൽ വഴിപാടുകളും നടത്തി. കൊടിമരച്ചുവട്ടിൽ മഞ്ചാടി വഴിപാടും നടത്തി ഉപദേവതാ ലയദർശനങ്ങളും പൂർത്തിയാക്കിയാണ് തരൂർ മടങ്ങിയത്. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആനന്ദ് മോഹൻരാജ്, എന്നിവർക്കൊപ്പമെത്തിയ തരൂരിനെ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, മണ്ഡലം പ്രസിഡന്റ് ദിലീപ് പൊതീപ്പാട്, ബ്ലോക്ക് സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, ഉപദേശക സമിതി സെക്രട്ടറി മോഹനൻ കുറുഞ്ഞിപ്പുര, പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, ദേവസ്വം മാനേജർ ഉണ്ണികൃഷ്ണൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Read more- പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി: സംഘാടക സമിതി രൂപീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...