തരിശായി കിടന്ന ഒരു ഭൂമി പൊടുന്നനെ കുറേ വലിയ പർവ്വതങ്ങളായി .
കരും പാറകൾ കൊണ്ട് കെട്ടിപടുത്തി നിർത്തിയ കുറേ പർവ്വതനിരകൾ.
തണുത്ത കാറ്റു പോലും ഒന്ന് വീശുന്നില്ല.
വരണ്ട ഭൂമിയിൽ ഇരുണ്ട പാറകൾ കൊണ്ടുള്ള വെറും പാറ കെട്ടുകൾ മാത്രം.
അങ്ങിങ്ങായി ചില ഇതളുകൾ കിടപ്പുണ്ട് ,പനിനീർ പൂവിന്റെ ഇതളുകൾ,ചില മുദ്ര മോതിരങ്ങൾ ,ആരോ ഇവിടെ പ്രണയിച്ചിരുന്നു എന്ന് ആരോടോ പറയാൻ ആഗ്രഹിക്കുന്ന ബാക്കി പത്രങ്ങൾ .അവിടെ കോലാഹലങ്ങൾ ഇല്ല. ശാന്തമായ തീരം. കരമുഴുവൻ വിഴുങ്ങി ശാന്തമായി കിടക്കുന്നഒരു വലിയ തിര.
ശ്വാസം കിട്ടാതെ മുങ്ങി പൊങ്ങുന്ന കുറെ നൗകകൾ,അവയില്ലെല്ലാം ഹൃദയം പങ്കുവെച്ചതിന്റെ മുറിപ്പാടുകൾ .ആ കടലും ഒരിക്കൽ വറ്റുമെന്ന ദീർഘ നിശ്വാസത്തിൽ പിന്നിലേക്ക് വലിയുന്ന തിരകൾ.
മടങ്ങി പോകാൻ തുടങ്ങവെ അതേ തിരകൾ വന്ന് കാലിൽ തൊട്ട് തലോടി എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ട്.
പക്ഷെ എന്റെ കണ്ണുകൾ ആ കാർമേഘം കൊണ്ട് മൂടിയിരുന്നു. എനിക്കിപ്പോൾ തിരകളോ, പർവ്വതങ്ങളോ, പൂക്കളുടെ അവശിഷ്ടങ്ങളോ, മുദ്ര മോതിരങ്ങളോ, നൗകകളോ ഒന്നും കാണാൻ സാധിക്കുന്നില്ല .
ഈ ഇരുട്ടുകൾ കൊണ്ട് മുറുക്കിയ എന്റെ ദലങ്ങൾ ഇനി തുറക്കാതിരിക്കട്ടെ ഇരുട്ടിൽ ഇല്ലാത്ത പ്രത്യാശയുടെ വെളിച്ചം ഞാനാസ്വതിക്കട്ടെ…..
Read More :- എല്ലാവരും കലിപ്പെൻ്റെ കാന്താരികൾ അല്ലാ. “TOXIC RELATIONSHIP” നോട് പറയു “NO”