തിരുവനന്തപുരം:രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കാത്തതിൽ ഹൈക്കമാൻഡിനെ ആശങ്കയറിയിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. എം.പിമാരടക്കമുള്ള നേതാക്കളാണ് ആശങ്കയറിയിച്ചത്. നിലപാടിൽ വ്യക്തത വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കേരളത്തിലെ കോൺഗ്രസിനെ ഈ നിലപാട് ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. ഇതാണ് ഹൈക്കമാൻഡിനെ അറിയിച്ചതും. തങ്ങളുടെ ആശങ്ക പരിഗണിച്ചുകൊണ്ട് കൃത്യമായ നിലപാട് സ്വീകരിക്കണം. എ.ഐ.സി.സി നേതൃത്വം ഇക്കാര്യത്തിൽ നിലപാടെടുക്കണം. ഇപ്പോഴുള്ള അവ്യക്തത മറികടക്കണം. അല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിനെ അത് ബാധിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് ബാധിക്കുമെന്ന് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു. സി.പി.എം ഇത് രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും നേതാക്കൾ അറിയിച്ചു.
Read More:- മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് അധിക ഫണ്ടായി അനുവദിച്ചത് 7.86 ലക്ഷം രൂപ