ബോക്‌സിങ് ഡേ ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ് തകർച്ച

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. അവസാനം ലഭിച്ച വിവരം അനുസരിച്ച് 15 ഓവറിൽ 46 റൺസിന് മൂന്ന് എന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ച് റൺസെടുത്തും യശ്വസി ജയ്‌സ്വാൾ 17 റൺസെടുത്തും പുറത്തായി. രണ്ട് റൺസാണ് ശുഭ്മാൻ ഗിലിന് നേടാനായത്.
ദക്ഷിണാഫ്രിക്കക്കായി പേസ് ബൗളർ ബർഗർ രണ്ട് വിക്കറ്റ് നേടി. രോഹിത് ശർമ്മയുടെ വിക്കറ്റ് കഗിസോ റബാഡെ സ്വന്തമാക്കി. ടോസ് നേടിയ ടെംബ ബാഹുമ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യക്കായി പ്രസീത് കൃഷ്ണ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്നു.
കളിയുടെ തുടക്കം മുതൽ പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ദക്ഷിണാഫ്രിക്കക്കായി. രണ്ട് ബൗണ്ടറിയുമായി ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും ബർഗറിന്റെ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ജയ്‌സ്വാൾ പുറത്തായി. ബർഗറിന്റെ ഓവറിൽ വിരാട് കോഹ്ലിയുടെ ക്യാച്ച് അവസരം ടോണി ഡിസോസി നഷ്ടപ്പെടുത്തി. പേസിനെ തുണക്കുന്ന പിച്ചായതിനാൽ നാല് സീമർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയെ പുറത്തിരുത്തി. 11 റൺസുമായി വിരാട് കോഹ്ലിയും 9 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ..

Read More:- വീണ്ടും സർവീസ് തുടങ്ങി റോബിൻ; തടഞ്ഞ് എംവിഡി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...