നവകേരള സദസിലെ രക്ഷാപ്രവർത്തനം; പൊലീസിന് ഗുഡ് സർവീസ് എൻട്രി

തിരുവനന്തപുരം: നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക സമ്മാനം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറാണ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഐ.ജി വരെയുള്ള ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തി ഗുഡ് സർവീസ് എൻട്രി നൽകാനാണ് തീരുമാനം.

മികവുറ്റ കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങൾ കാര്യക്ഷമമായി നേരിടൽ എന്നിവയ്ക്കാണ് സാധാരണ പൊലീസിൽ ഗുഡ് സർവീസ് എൻട്രി നൽകുന്നത്. മണ്ഡല-മകരവിളക്ക് സീസൻ കഴിയുമ്പോൾ ശബരിമലയിൽ സേവനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാറുണ്ട്.

അതേസമയം, നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക സമ്മാനം നൽകാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്. കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസിന്‍റെ ഭാഗമായ ബസ് യാത്ര കണ്ണൂർ കല്യാശേരി മുതൽ സംഘർഷഭരിതമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയും യാത്ര ചെയ്ത ബസ് കണ്ണൂർ ജില്ലയിൽ പ്രവേശിച്ചപ്പോൾ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിനെതിരെയാണ് പഴയങ്ങാടിയിൽ ആദ്യ പരസ്യ പ്രതിഷേധം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നടത്തിയത്.

പഴയങ്ങാടിയിൽ പ്രതിഷേധിച്ചവരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കമ്പിയും ചെടിച്ചടിയും ഹെൽമറ്റും ഉപയോ​ഗിച്ച് മർദിച്ചു. ഡി.വൈ.എഫ്.ഐയുടെ ആക്രമണത്തെ രക്ഷാപ്രവർത്തനം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് യാത്ര തിരുവനന്തപുരത്ത് അവസാനിക്കും വരെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്.

കരിങ്കൊടി പ്രതിഷേധത്തെ തടയാനുള്ള പൊലീസ് ശ്രമത്തെ മറികടന്ന് മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റ് സുരക്ഷാ സംഘാംഗങ്ങളും ആക്രമക്കുന്ന സ്ഥിതിയുണ്ടായി. ഗൺമാനും മറ്റ് സുരക്ഷാ സംഘാംഗങ്ങളും വയർലെസ് സെറ്റും ചൂരൽ ലാത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇതിന് പുറമെ, നവകേരള സദസിന്‍റെ വളന്‍റീയർമാരായ ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിക്കുകയുണ്ടായി.

മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റ് സുരക്ഷാ സംഘാംഗങ്ങളും ഡി.വൈ.എഫ്.ഐക്കും മർദിച്ചത് വലിയ വിമർശനത്തിന് വഴിവെക്കുകയും ചെയ്തു. അക്രമം അഴിച്ചുവിട്ട ഈ പൊലീസ് ഉദ്യോഗസ്ഥർക്കാണ് എ.ഡി.ജി.പി പ്രത്യേക സമ്മാനം ഇപ്പോൾ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...