കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കേണ്ടെന്ന് തീരുമാനം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതുവരെ ബസിലിക്ക തുറക്കില്ലെന്ന് പള്ളി വികാരി ആന്‍റണി പൂതവേലില്‍ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിയ സാഹചര്യത്തില്‍ ബസിലിക്ക തുറക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കുര്‍ബാന തര്‍ക്കം പൂര്‍ണമായും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബസിലിക്ക തുറക്കേണ്ടെന്ന തീരുമാനം സഭാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചത്.