യു.​എ.​ഇ​യി​ൽ​ നി​ന്ന് മെ​ഡി​ക്ക​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ ഗസ്സയിലേക്ക്​

ദു​ബൈ: യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ ഫ​ല​സ്തീ​നി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ​യി​ൽ​ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നാലാ​മ​ത്തെ ബാ​ച്ചും ഗ​സ്സ മു​ന​മ്പി​ലെ യു.​എ.​ഇ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു.

ഏ​ഴ് പേ​ര​ട​ങ്ങു​ന്ന സം​ഘം ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​മാ​ർ​ക്കും ന​ഴ്​​സു​മാ​ർ​ക്കും ഒ​പ്പം ചേ​രും.​ ഈ ​ആ​ഴ്ച തു​ട​ക്ക​ത്തി​ൽ ഒ​മ്പ​ത്​ പേ​ര​ട​ങ്ങു​ന്ന വ​ള​ണ്ടി​യ​ർ സം​ഘ​ത്തെ​യും യു.​എ.​ഇ അ​യ​ച്ചി​രു​ന്നു.

ഇ​തോ​ടെ ഗ​സ്സ​യി​ലേ​ക്ക്​ പോ​യ മെ​ഡി​ക്ക​ൽ വ​ള​ണ്ടി​യ​ർ​മാ​രു​ടെ എ​ണ്ണം 35 ആ​യി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​യി​ൽ 443 രോ​ഗി​ക​ൾ​ക്ക്​​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യി യു.​എ.​ഇ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം തു​ട​ക്ക​മി​ട്ട ഗാ​ല​ന്‍റ്​ നൈ​റ്റ്​ 3 സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ര​ണ്ടി​നാ​ണ്​ ഗ​സ്സ മു​ന​മ്പി​ൽ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ന്ന​ത്. ഓ​പ​റേ​ഷ​ൻ റൂം ​ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​ണ്​ ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി. ​ഗ​സ്സ​യി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യി ആ​റാ​മ​ത്തെ സ്​​പെ​ഷ​ൽ വി​മാ​ന​ങ്ങ​ളും ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച അ​ബൂ​ദ​ബി​യി​ൽ എ​ത്തി​യി​രു​ന്നു.

അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യ 61 രോ​ഗി​ക​ളും 71 കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്​ വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ ശൈ​ഖ്​ ശാ​ക്​​ബൂ​ത്ത്​ ​മെ​ഡി​ക്ക​ൽ സി​റ്റി ഉ​ൾ​പ്പെ​ടെ അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read more- കെ.പി.സി.സിയുടെ ഡി.ജി.പി ഓഫീസ് മാർച്ചിൽ സംഘർഷം; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...