ഡൽഹി: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ക്ഷണിച്ചത്.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, എന്നിവർക്കും ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാൽ ചടങ്ങിൽ സി.പി.എം നേതാക്കൾ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പാർട്ടി പ്രതികരിച്ചിട്ടില്ല.
അതെസമയം ചടങ്ങിൽ സോണിയ ഗാന്ധിയോ, അദ്ദേഹത്തിന്റെ പ്രതിനിധിയോ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് അറിയിച്ചിരുന്നു.രാമക്ഷേത്രം പൊതുസ്വത്താണെന്നും പ്രതിഷ്ഠ ചടങ്ങ് ഒരു പാർട്ടിയുടെ പരിപാടിയായി കാണേണ്ടതില്ലെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുൻ രാഷ്ട്പതി രാംനാഥ് കോവിന്ദ്, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തുടങ്ങിയവർക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Read more- ഹിജാബ് വിലക്ക് പിന്‍വലിക്കുന്നതിനെതിരെ ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്ര യെദ്യൂരപ്പ