‘അടിക്കൂ, അടിക്കൂ’ പ്രതിപക്ഷ നേതാവ് കലാപാഹ്വാനം നടത്തുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കലാപാഹ്വാനം നടത്തിക്കൊണ്ട് ‘അടിക്കൂ, അടിക്കൂ” എന്ന് ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി ആറ്റിങ്ങലിൽ പ്രഭാത സദസിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യൂത്ത് കോൺഗ്രസ് തുടങ്ങിവച്ചത് കെ.എസ്.യു തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രസംഗിച്ചത്. നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ഉദ്ദേശ്യം നടക്കാതെ വന്നതോടെ കോൺഗ്രസ് കൂടുതൽ പ്രകോപിതരാകുകയാണ്. കെ.എസ്.യു എന്തിനാണ് സമരം നടത്തുന്നത്. ഏത് വിദ്യാർത്ഥി പ്രശ്‌നമാണ് അവർക്ക് പരിഹരിക്കാനുള്ളത്. ബസിനു മുന്നിൽ ചാടി ജീവാപായം ഉണ്ടാക്കാനുള്ള യൂത്ത് കോൺഗ്രസുകാരുടെ ശ്രമത്തെ തടയുന്ന പ്രവൃത്തി ‘ജീവൻരക്ഷാ പ്രവർത്തനം” തന്നെയാണ്.

സെനറ്റ് അംഗങ്ങളെ തീരുമാനിച്ച വിഷയത്തിൽ ഗവർണറെ അനുകൂലിക്കുകയും അതിലെന്താണ് തെറ്റെന്ന് ചോദിക്കുകയും ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിലപാട് യാദൃച്ഛികമല്ല. ഇത്തരമൊരു കാര്യം ഉണ്ടാകുന്നതിനുമുൻപ് ഇവർക്കിടയിൽ ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്, സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ പരിശ്രമം നടക്കുകയാണ്. അതിൽ ഗവർണറും ഉൾപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകേണ്ട അഭിപ്രായ പ്രകടനമല്ല ഗവർണർ നടത്തിയത്. ഇതിനെതിരെയാണ് യഥാർത്ഥത്തിൽ കെ.എസ്.യു സമരം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Read more- ഭിന്നശേഷിക്കാരനായ യൂത്ത്കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം; കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...