നഗ്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് പണം തട്ടി; പരാതിയുമായി 45 കാരന്‍

മുംബൈ: ഡേറ്റിംഗ് സൈറ്റില്‍ പരിചയപ്പെട്ട സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയതായിയുള്ള പരാതിയുമായി 45 കാരന്‍. ഇവര്‍ക്കിടയില്‍ നടന്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു.

ഡിസംബര്‍ 13 നാണ് ഡേറ്റിംഗ് സൈറ്റ് ഉപയോഗിക്കുന്നതിനിടയില്‍ താന്‍ ഒരു സ്ത്രീയെ പരിചയപ്പെട്ടതെന്നും ചാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു. വീഡിയോ കോള്‍ ചെയ്ുന്നതിനിടെ സ്ത്രീ വസ്ത്രംഅഴിക്കുകയും പരാതിക്കാരന്റെ വസ്ത്രം അഴിക്കാനായി പ്രേരിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍ സ്ത്രീ വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്തതായി അറിഞ്ഞില്ലായെന്ന് പരാതിക്കാരന്‍ പറയുന്നു.
ഇതിന് പിന്നാലെ പരിചയമില്ലാത്ത രണ്ട് നമ്പറില്‍ നിന്ന് തന്റെയും യുവതിയുടെയും നഗ്ന ദൃശ്യങ്ങള്‍ ലഭിച്ചു. അത് അയച്ചവര്‍ 75000 രൂപ ആവശ്യപ്പെട്ടു.

പണം നല്‍കിയില്ലെങ്കില്‍ വീഡിയോ ക്ലിപ്പ് തന്റെ പരിചയക്കാര്‍ക്കും അല്ലാത്തവര്‍ക്കും അയക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ ഭയന്ന പരാതിക്കാരന്‍, ആവശ്യപ്പെട്ട തുക കുറയ്ക്കാന്‍ അപേക്ഷിച്ചു. തുടര്‍ന്ന് 35,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സ്ത്രീക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...