സൗദി; വിസ നടപടികൾക്ക് പുതിയ ആപ്പ്

റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്ലാറ്റ്‌ഫോം. രാജ്യം സന്ദർശിക്കുന്നവർക്ക് വിസ നടപടികൾ എളുപ്പമാക്കാൻ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ. കെഎസ്എ വിസ എന്ന പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ ഹജ്ജ്, ഉമ്ര വിസിറ്റ്, ബിസിനസ് വിസ, ടൂറിസ്റ്റ് വിസ, മറ്റ് വിസകൾ എളുപ്പത്തിൽ അപേക്ഷിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. പ്ലാറ്റ്‌ഫോമിൽ 30 ഓളം മന്ത്രാലയങ്ങളും മറ്റ് വകുപ്പുകളും ലിങ്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വിസ നടപടികൾ എളുപ്പമാകും. സന്ദർശകർക്ക് ആവശ്യമായ സഹായം ലഭ്യമാകാൻ എഐ സാങ്കേതികവിദ്യയും ഈ ആപ്പിൽ ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ നിർദ്ദേശവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ തുടർനടപടികളുടെയും ഫലമായാണ് പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടാകുന്ന വിസ നടപടികൾ എളുപ്പമാക്കുക എന്നതാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. ലഭ്യമായ വിസകളുടെ വിശദവിവരങ്ങളും ആപ്പിൽ ലഭ്യമാണ്.

കൂടാതെ സന്ദർശകരുടെ പ്രൊഫൈൽ ഉപയോഗിച്ച് വിസയുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കുകയും വീണ്ടും അപേക്ഷിക്കുകയും ചെയ്യാം. രാജ്യത്ത് ലഭ്യമായ വിസകളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ksavisa.sa എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read more- യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ ആ​ദ​രാ​ഞ്ജലി അ​ർ​പ്പി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...