ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കണം, അതല്ലാതെ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് പറയാന്‍ പാടില്ല കേന്ദ്രമന്ത്രി കൈലാഷ് ചൗധരി.ഇന്ത്യയില്‍ നിന്നുകൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ലെന്ന് പറയുന്നവര്‍ നരകത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ബിജെപി സംഘടിപ്പിച്ച കര്‍ഷക കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു കേന്ദ്ര കൃഷി സഹമന്ത്രിയുടെ പ്രതികരണം. ഹൈദരാബാദിലെ ജനപ്രതിനിധികൾ ഉപയോഗിക്കുന്ന ഭാഷയെയും അദ്ദേഹം വിമർശിച്ചു. അത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാനില്‍ വിശ്വസിക്കാതെ, പാകിസ്താനില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്നും രാജ്യത്തിന് അത്തരക്കാരെ ആവശ്യമില്ലെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.