തിരുവനന്തപുരം:ഇന്നലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തോടൊപ്പം 30 പേരെയും പ്രതിചേര്‍ത്തു. ഷാഫി പറമ്പില്‍, എം വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരും പ്രതികളാണ്. കണ്ടാലറിയാവുന്ന മുന്നൂറിലധികം പേര്‍ക്കെതിരെയും കേസുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാകുറ്റം ചുമത്തി. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ നേരത്തേ തന്നെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അവസാന നിമിഷം കേസില്‍ മാറ്റം വരുത്തുകയായിരുന്നു. 30 പ്രതികള്‍ക്കെതിരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്കുമറിയാം എന്ന പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്. പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.