തിരുവനന്തപുരം:ഇന്ന് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തും . നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെതിരെ നടപടിയാവശ്യപ്പെട്ടാണ് ഇന്ന് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തുന്നത്. തലസ്ഥാനത്തെ പൊലിസ് ആസ്ഥാനത്തേക്കാണ് മാർച്ച്. മുഖ്യമന്ത്രിയുടെ ഗൺമാൻ നിയമവിരുദ്ദമായി പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തിൽ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.
രാവിലെ പത്തരക്കാണ് കെഎസ്‌യു മാർച്ച് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ തലസ്ഥാനം യുദ്ധകളമായി മാറിയിരുന്നു. ഇത് കണക്കിലെടുത്ത് പൊലിസ് ആസ്ഥാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ 30 പേരെ പ്രതിചേർത്ത് കേസെടുത്തിരുന്നു. ഷാഫി പറമ്പില്‍, എം വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരും പ്രതികളാണ്. കണ്ടാലറിയാവുന്ന മുന്നൂറിലധികം പേര്‍ക്കെതിരെയും കേസുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാകുറ്റം ചുമത്തി. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്.