പരാതികളും കേസുകളും സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരനെ ഫോണിൽ വിളിച്ചറിയിക്കുന്ന പോലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് വൻ വിജയം.പരാതിക്കാരനെ വിളിച്ചറിയിച്ചാൽ മാത്രം പോരാ കോൾ റെക്കോർഡ് ചെയ്ത് മേൽ ഉദ്യോഗസ്ഥന് അയക്കുകയും വേണം . സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് പരാതി പരിഹാര പദ്ധതി അഥവാ കംപ്ലൈന്റ് കോൺടാക്ട് പ്രോഗ്രം എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടി പരാതിക്കാർക്ക് ഏറെ ഗുണകരമാണെന്നാണ് നിലവിലെ വിലയിരുത്തൽ. സാധാരണഗതിയിൽ ഒരാൾ പരാതി കൊടുത്താൽ എന്താണ് നടപടി എന്നോ മറ്റ് വിവരങ്ങൾ അറിയാനോ യാതൊരു മാർഗവുമില്ല.. മാത്രമല്ല പോലീസിന്റെ പെരുമാറ്റത്തെ കുറിച്ചും പരക്കെ ആക്ഷേപമുയരുന്നുണ്ട്.. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. കേസിനെ സംബന്ധിക്കുന്ന വിവരങ്ങൾ വെബ് സൈറ്റിൽ നിന്നും ലഭിക്കുമെങ്കിലും അന്വേഷണത്തെ കുറിച്ചോ പുരോഗതിയെ കുറിച്ചോ ഒന്നും അറിയുക എളുപ്പമല്ല… പോലീസ് സ്റ്റേഷനിൽ നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിക്കാൻ പലർക്കും പേടിയാണ്. അതുകൊണ്ട് തന്നെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കുകയാണ് പതിവ്… ഇനി അന്വേഷണം അല്പം വൈകിയാൽ പൊലീസിന് പഴി കേൾക്കുന്നതും സ്വാഭാവികമാണ്..ഇതിനൊരു പരിഹാരമാണ് ഈ പുതിയ പദ്ധതി… ഒരു മാസമായി നഗരത്തിൽ നടക്കുന്ന ഈ പദ്ധതി വിജയം കണ്ടതിനാൽ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കാൻ ഒരുങ്ങുകയാണ് പോലീസ്….