വീണ്ടും ആന കൊമ്പുകൾ പിടികൂടി

അടിമാലി: വനപാലകർ നടത്തിയ പരിശോധനയിൽ വീണ്ടും ആനകൊമ്പുകൾ പിടികൂടി. ആവറുകുട്ടി തേക്കിൻചുവട് ഭാഗത്ത് ഒളിപ്പിച്ചു​ ​വെച്ച നിലയിൽ രണ്ട് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ഇതോടെ ഒരു മാസത്തിനിടെ പിടികൂടുന്ന ആനകൊമ്പുകളുടെ എണ്ണം നാലായി.

കഴിഞ്ഞ എട്ടിന് അടിമാലി റെയിഞ്ചിൽ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കുറത്തിക്കുടി ട്രൈബൽ സെറ്റിൽമെൻ്റിൽ താമസിക്കുന്ന പുരുഷോത്തമ​െൻറ വീട്ടിൽ നിന്നാണ് ആദ്യം ആന കൊമ്പുകൾ പിടികൂടിയത്. ഈ കേസിൽ അറസ്റ്റ് ചെയ്ത‌ിരുന്ന ഇളംബ്ലാശ്ശേരി ട്രൈബൽ സെറ്റിൽമെൻ്റിൽ ഉണ്ണിയെന്ന് വിളിക്കുന്ന സതീഷിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച മൊഴി പ്രകാരം സതീഷും ബാബു, ബൈജു എന്നിവരും ചേർന്ന് കാട്ടാനയുടെ രണ്ട് കൊമ്പുകൾ ആവറുകുട്ടി തേക്കിൻചുവട് ഭാഗത്ത് ഒളിപ്പിച്ച് ​െവച്ചിട്ടുണ്ട് വെളിപെടുത്തിയിരുന്നു.

തുടർന്ന് നേര്യമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജെയിംസ്, വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. സുനിൽ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ്, അബ്‌ദുൽ റസാഖ് , അബ്‌ദുൽ അബ്ദുൾ കരീം,പി.എൻ.ജയൻ, മനുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Read more- 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തി നാല് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...