ഇടുക്കി: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് ചൊവ്വാഴ്ച തുറക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. തിങ്കളാഴ്ച 137.50 അടിയായിരുന്നു ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.
ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്.
അതിനാല്‍ പെരിയാറിന്റെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്സണ്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.
Read more- ഗവർണറുടെ സന്ദർശനത്തിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു