കോഴിക്കോട്: പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ. പോലീസ് അവരുടെ ജോലി കൃത്യമായി നിർവഹിക്കുന്നു. എന്നാൽ പോലീസിനെ അവരുടെ കടമ നിർവഹിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ഗവർണർ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ക്യാമ്പസിലെ ബാനർ പൊലീസ് സംരക്ഷിച്ചു. കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് മുഖ്യമന്ത്രിയെന്നും വിമർശിച്ചു. തന്നെ ഭയപ്പെടുത്താനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെല്ലുവിച്ചു. പൊലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവിലൂടെ യാത്ര ചെയുമെന്നും ഗവർണർ.