കൊല്ലം: മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത് … ശരീരം മുഴുവൻ വെള്ള പെയ്ന്റടിച്ചായിരുന്നു പ്രതിഷേധം നടത്തിയത്…പൊലീസിനെ ഭയന്നാണ് വെള്ള പെയ്ന്റടിച്ചതെന്നാണ് രഞ്ജിത്ത് പറഞ്ഞത്… മുഖ്യമന്ത്രി പോകും വഴിയിൽ കറുപ്പ് കണ്ടാൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു… പത്താനാപുരത്ത് മന്ത്രി എത്തുന്നതിന് അൽപം മുമ്പായിരുന്നു പ്രതിഷേധം… മുൻപ് വൈദ്യുത് മുടക്കിയതിനെതിരെ കെഎസ്സിബിക്ക് 9,737 രൂപയുടെ നാണയങ്ങൾ നൽകി രഞ്ജിത്ത് പ്രതിഷേധിച്ചിരുന്നു…