നവകേരള സദസ്സിന്റെ വാഹനം തടഞ്ഞ് നോക്ക് വെല്ലുവിളിയുമായി എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ

തിരുവനന്തപുരം: നവകേരള സദസ്സിന്റെ വാഹനം തടഞ്ഞ് നോക്ക് എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ. ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കൊല്ലം കടയ്ക്കലിൽ നവകേരളാ സദസ്സിന്റെ വാഹനം തടയാനാണ് വെല്ലുവിളി. വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്, എല്ലാ മറുപടിയും അന്ന് തരാമെന്നാണ് വെല്ലുവിളി. പൊലീസുകാരനായ ഗോപീകൃഷ്ണൻ എം.എസ്സാണ് വെല്ലുവിളി നടത്തിയത്
കുമ്മിൽ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കമന്റ് ആയായിരുന്നു വെല്ലുവിളി. സംഭവം വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു.
കടയ്ക്കൽ സ്വദേശിയാണ് ഗോപീകൃഷ്ണൻ. ഇവിടെ മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ തടഞ്ഞു നോക്ക്, അപ്പോൾ മറുപടി തരാമെന്നായിരുന്നു ഇയാളുടെ കമന്റ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പൗരപ്രമുഖർ നടത്തുന്ന കൂടിക്കാഴ്ച സംബന്ധിച്ച പോസ്റ്റ് ആയിരുന്നു കുമ്മിൽ ഷമീറിന്റേത്. ആരാണ് പൗരപ്രമുഖർ എന്ന ചോദ്യമുയർത്തി, വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയുൾപ്പടെയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്. ഗോപീകൃഷ്ണന്റെ കമന്റിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി പറയുമ്പോൾ അതിന് മോശമായ ഭാഷയിൽ ഇയാൾ മറുപടിയും കൊടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ അംഗമാണെങ്കിലും നവകേരള യാത്രയിൽ ഗോപീകൃഷ്ണനില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...