വി.സി നിയമനം അടിയന്തരമായി നടത്തണം; ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി

തിരുവനന്തപുരം: ഒരു വർഷമായി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ വി.സിമാരെ നിയമിക്കാത്തത് മൂലം സർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്നും അടിയന്തരമായി നിയമനം നടത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ. മേരി ജോർജാണ് ഹർജി നൽകിയത്. കേരള,എം.ജി,കുസാറ്റ്,കണ്ണൂർ,കെ.ടി.യു, മലയാളം,അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വി.സിമാരില്ലാത്തത്.

കെ.ടി.യു നിയമപ്രകാരം ആറുമാസത്തിൽ കൂടുതൽ താൽക്കാലിക വി.സിക്ക് ചുമതല നൽകാൻ പാടില്ല. എന്നാൽ കെ.ടി.യുവിൽ ഒരു വർഷമായി താൽക്കാലിക വി.സിയാണ്. കേരളയിലും കെ.ടി.യുവിലും വി.സിമാരെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇതുവരെയും നടപടിയായില്ല.

സർവകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദേശിക്കാൻ സർവകലാശാലകൾ തയാറാകാത്തതാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നത്. നിരവധി തവണ രാജ്ഭവൻ യൂണിവേഴ്സിറ്റി പ്രതിനിധിയുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് അയച്ച കത്തുകൾ അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ യു.ജി.സി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനങ്ങൾ നടത്താൻ ചാൻസിലർമാരായ ഗവർണർക്കും ചീഫ് ജസ്റ്റിസിനും നിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ചാൻസലർ കൂടിയായ ഗവർണർ, ചീഫ് ജസ്റ്റിസ്, കേരള സർക്കാർ, യു.ജി.സി, എ.ഐ.സി. ടി.ഇ, ബാർ കൗൺസിൽ,എല്ലാ യൂനിവേഴ്സിറ്റി രജിസ്ട്രാർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...