തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. വനിത അടക്കം അഞ്ചുപേരെയാണ് 2.180 കി. ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ബൽബീർ കുമാർ മണ്ഡൽ, രജ്ഞാ ദേവി, ഗോകുൽ മണ്ഡൽ, ഗൗതം മണ്ഡൽ, തന്മയീ ചൗധരി എന്നിവരാണ് എക്സൈസ് പിടിയിലായത്.
ഇതിൽ രണ്ടുപേർ മുൻ കേസുകളിലെ പ്രതിയാണ്. എക്സൈസ് ഇൻസ്പെക്ടർ വി. ജി. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, ആദർശ്, ജയശാന്ത് ഗോപകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ അജിതകുമാരി, ഡ്രൈവർ സുധീർ എന്നിവരടങ്ങിയ സംഘം പങ്കെടുത്തു.
Read more- ‘മുഖ്യമന്ത്രി മനോനില തെറ്റിയ സാഡിസ്റ്റ്’; വി.ഡി.സതീശൻ
Read more- പാർലമെന്റ് അതിക്രമ കേസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്; ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കൽ