ഡല്‍ഹി: കോണ്‍ഗ്രസ് എം.പി ധീരജ് സാഹുവിൽ നിന്ന് ആദായ നികുതി വകുപ്പ് റെയ്ഡില്‍ 353 കോടി രൂപ പിടിച്ചെടുത്ത സംഭവം കുടുംബമാണ് ബിസിനിസ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തിയ പണം റെയ്ഡ് ചെയ്യപ്പെട്ട കമ്പനികളുടെതാണെന്നും പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിക്കോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ ഇതില്‍ ബന്ധമില്ലെന്നും സാഹു കൂട്ടിച്ചേര്‍ത്തു.
സാഹുവിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരായ ആദായനികുതി പരിശോധന ഡിസംബർ 6 ന് ആരംഭിച്ച് വെള്ളിയാഴ്ചയാണ് അവസാനിച്ചത്. “കണ്ടെടുത്ത പണം എന്‍റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. മദ്യവിൽപനയിൽ നിന്നുള്ള പണമാണിത്. ഈ പണത്തിന് കോൺഗ്രസുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ ഒരു ബന്ധവുമില്ല, ”ഝാർഖണ്ഡ് എംപി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കൂടാതെ കണ്ടെടുത്ത പണമെല്ലാം തന്റേതല്ലെന്നും തന്റെ കുടുംബത്തിനും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും അവകാശപ്പെട്ടതാണെന്നും സാഹു പറഞ്ഞു. “പണം എന്റേതല്ല, അത് എന്റെ കുടുംബത്തിന്റേതും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടേതുമാണ്. ഇപ്പോൾ ഐടി റെയ്ഡ് നടത്തി. എല്ലാത്തിനും ഞാൻ കണക്ക് തരാം,” കോൺഗ്രസ് നേതാവ് പറഞ്ഞു.
Read more- പാർലമെന്റ് അതിക്രമ കേസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്; ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കൽ
Read more- നവകേരള സദസ് ഇന്നും ആലപ്പുഴ ജില്ലയിൽ; കനത്ത സുരക്ഷയൊരുക്കി പൊലീസ്