പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് എം പിമാർ. സസ്പെൻഷൻ നടപടി നേരിടുന്നവർ അടക്കമുള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധത്തിലാണ്. ഇവർ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ആണ് പ്രതിഷേധിക്കുന്നത്. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും മൗനം ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിഷേധം.