സി​ഗ​രറ്റ് കാ​റി​ന​ടു​ത്തെ​ത്തി ന​ൽ​കിയില്ല; അം​ഗ​പ​രി​മി​ത​ന്‍റെ കട ത​ക​ർ​ത്തു

അ​ഞ്ച​ൽ: സി​ഗ​രറ്റ് കാ​റി​ന​ടു​ത്തെ​ത്തി ന​ൽ​കാ​ത്ത​തി​ന്റെ പേരിൽ അം​ഗ​പ​രി​മി​ത​ന്‍റെ കട കാ​റി​ടി​ച്ച് ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ആ​യൂ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജ​ങ്ഷന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ആ​യൂ​ർ സ്വ​ദേ​ശി സ​ദ്ദാ​മാ​ണ് ക​ട ത​ക​ർ​ത്ത​ത്. സ​ദ്ദാം കാ​ർ കടയ്ക്കു മുന്നിൽ നി​ർ​ത്തി​യ ശേ​ഷം ക​ട​യു​ട​മ​യാ​യ മോ​ഹ​ന​നോ​ട് സി​ഗ​റരറ്റ് കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലി​ന് സ്വാ​ധീ​ന​മി​ല്ലാ​ത്ത ആ​ളാ​ണെ​ന്ന് മോ​ഹ​ന​ൻ പ​റ​ഞ്ഞെ​ങ്കി​ലും അത് വ​ക​വ​യ്ക്കാ​തെ കാ​ർ ഇ​ടി​ച്ചു ക​യ​റ്റി ക​ട ത​ക​ർ​ത്തു​വെ​ന്നാ​ണ് മോ​ഹ​ന​ന്‍റെ മൊ​ഴി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ന​നെ സ​മീ​പ​ത്തെ ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ക​ട​യ്ക്ക​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ച​ട​യ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ സു​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘം ആ​യൂ​രി​ൽ നി​ന്ന് സദ്ദാമി​നെ​യും, ക​ട ഇ​ടി​ച്ചു ത​ക​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...