ശബരിമല: ശബരിമല തിരക്കിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. സ്പോട്ട് ബുക്കിങ് കുറയ്ക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ ഒരുക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്തര്‍ക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ തൊണ്ണൂറായിരം എന്നത് എൺപതിനായിരമായി കുറയ്ക്കുകയും സ്പോട്ട് ബുക്കിങ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഭക്തര്‍ക്ക് കാര്യങ്ങള്‍ സുഗമമാകുമെന്നും മന്ത്രി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ അവിടെയുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എല്ലാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിലധികം വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ട്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. അത് പരിഹരിക്കുന്നതിനാവശ്യാമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആളുകള്‍ കൂടന്നത് അനുസരിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ട്. എല്ലാം സ്വയംനിയന്ത്രിക്കാന്‍ ഭക്തര്‍ തയ്യാറായാല്‍ പ്രശ്നങ്ങള്‍ കുറയുമെന്നും മന്ത്രി പറഞ്ഞു.