- ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്കിൽ നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ തട്ടിപ്പ്
- കേസെടുക്കാൻ പോലീസ് തയ്യാറായില്ല
- സർക്കാർ ഭൂമിക്ക് വ്യാജപട്ടയമുണ്ടാക്കി ബാങ്ക് പ്രസിഡന്റ് കൊള്ളയടിച്ചെന്നും ആരോപണം
ഇടുക്കി സിപിഐഎമ്മിന്റെ കീഴിലുള്ള ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്കിൽ നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ തട്ടിപ്പെന്ന് റിപ്പോർട്ട് പുറത്ത്. സർക്കാർ ഭൂമിക്ക് വ്യാജപട്ടയമുണ്ടാക്കി ബാങ്ക് പ്രസിഡന്റ് കൊള്ളയടിച്ചെന്നും ആരോപണം. ഏറെ കാലമായി പൂഴ്ത്തി വച്ചിരുന്ന സഹകരണ ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി എക്സ് ആൽബിനെതിരെയാണ് വ്യാജപട്ടയ ആരോപണം മുറുകുന്നത്. ഇയാൾ രണ്ട് തവണകളിലായി ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് വിമർശനം. സെക്രട്ടറിയായ എം എസ് സാബു ബിനാമി പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലെ പല ഇടപാടുകൾക്കും ബാങ്കിൽ നടന്ന ക്രമക്കേടുകളും ആയി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് കേസെടുക്കാൻ പോലീസ് തയ്യാറായില്ല… 2019 ഉടുമ്പൻചോല താസിൽദാർ റദ്ദാക്കിയ പട്ടയം ഉപയോഗിച്ച് 2011ൽ വായ്പയെടുത്തു. മുക്കാൽ സെന്റ് ഭൂമിയുടെ വ്യാജ പട്ടയമുപയോഗിച്ചും 10 ലക്ഷം രൂപയാണ് പ്രസിഡന്റ് തട്ടിപ്പ് നടത്തിയത്. വസ്തു ഈടിൽ വായ്പ നൽകാൻ ഭൂമിയുടെ നിജസ്ഥിതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ വേണം. ഈ രേഖകൾ ഒന്നുമില്ലാതെ വസ്തു ഈടിന്മേൽ 43.45 കോടി വായ്പ നൽകി എന്നാണ് ഓഡിറ്റ് റിപ്പോർട്ട്. സ്വീകരിച്ച പട്ടയങ്ങളുടെ ആധികാരികതയിൽ സംശയമുണ്ട് മറ്റു ബാങ്കുകളിൽ പണയപ്പെടുത്തിയ ഭൂമിക്ക് ചിന്നക്കനാൽ വായ്പ നൽകിയിട്ടുണ്ടെന്നും ഈ വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയുമോ എന്ന് സംശയിക്കുന്നതായും റിപ്പോർട്ടിലുണ്ട്. സഹകരണ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് നാലിടങ്ങളിൽ ബാങ്ക് ഭൂമി വാങ്ങിയത്. ഒരിടത്ത് മാത്രമാണ് വസ്തു പോക്ക് വരവ് ചെയ്തിട്ടുള്ളത്. സെന്റിന് 3,35,052 രൂപയ്ക്ക് 97 സെന്റ് ഭൂമി വാങ്ങിയതിൽ 81 സെന്റ് മാത്രമാണ് ബാങ്കിന്റെ പേരിൽ പോക്ക് വരവ് ചെയ്തത്. ബാക്കി 16 സെന്റ് ഭൂമി കാണാനില്ല. ഇതിന് മറ്റൊരാൾ കരം അടയ്ക്കുന്നതായും ഈ ഇടപാടിൽ മാത്രം അരക്കോടിയിലേറെ ബാങ്കിനെ നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പെട്രോൾ പമ്പ് നിർമ്മാണത്തിന് ഭരണസമിതി അംഗീകരിക്കാതെ 4,60,000 രൂപ സെക്രട്ടറി കൈമാറിയിട്ടുണ്ട്. ബാങ്കിൽ നിന്ന് 65.42 കോടി രൂപ വായ്പയെടുത്തതാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബിജോമണിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.