​ഗവർണറുടെ സഞ്ചാരപാത ചോർത്തി നൽകിയത് പൊലീസ് അസോസിയേഷനിലെ ഉന്നത നേതാവ്

തിരുവനന്തപുരം: ഇന്നലെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴി തടഞ്ഞ് കരിങ്കൊടി കാട്ടിയ സംഭവത്തിൽ, സഞ്ചാരപാത എസ്എഫ്ഐയ്‌ക്ക് ചോർത്തി നൽകിയത് പൊലീസ് അസോസിയേഷനിലെ ഉന്നത നേതാവ്. രഹസ്യമായി സൂക്ഷിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ച ഗവർണറുടെ സഞ്ചാരപാത പൊലീസ് അസോസിയേഷൻ നേതാവ് എസ്എഫ്‌ഐക്കാർക്ക് ഇന്നലെ രാവിലെ ചോർത്തി നൽകിയതായി ഇന്റലിജൻസ് ആണ് കണ്ടെത്തിയത്. സ്വർണക്കടത്തു കേസ് കത്തിനിൽക്കെ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശബ്ദരേഖ റെക്കോർഡ് ചെയ്യിപ്പിച്ചതും ഏറെക്കാലമായി സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചിലുള്ള ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു.
രാജ് ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഗവർണർ, തന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ എസ്.എഫ്. ഐ പ്രവർത്തകർക്ക് ഇടയിലേക്ക് ചാടിയിറങ്ങി വെല്ലുവിളിച്ചത് അപൂർവസംഭവമായി. നടുറോഡിൽ നിന്ന് ഉച്ചത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. സമരക്കാരും അമ്പരന്നുപോയി.മൂന്നിടത്തു കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയതോടെയാണ് ഗവർണർ നേരിട്ട് ഇറങ്ങിയത്.’കമോൺ, ആവോ, മുഛേ മാരോ’ (വരൂ, എന്നെ അടിക്കൂ) എന്നു പറഞ്ഞ് അവർക്കിടയിലേക്ക് ചെല്ലുകയായിരുന്നു. മൂന്നു സംഭവങ്ങളിലുമായി 17 പേരെ അറസ്റ്റു ചെയ്തു. ഏഴുപേരെ റിമാൻഡ് ചെയ്തു.പാളയത്ത് യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് മുന്നിലും ജനറൽ ആശുപത്രിക്കു മുന്നിലും പേട്ട പള്ളിമുക്കിലുമായിരുന്നു പ്രതിഷേധം. യൂണിവേഴ്‌സിറ്റിയുടെ മുന്നിൽ മുപ്പതോളം പേരാണ് വാഹനം തടഞ്ഞുവച്ച് ബോണിറ്റിലും കാറിന്റെ വിൻഡോയിലും ഇടിച്ചത്.
പേട്ട പൊലീസ് സ്‌റ്റേഷനിൽ നിന്ന് അമ്പതു മീറ്റർ മാത്രം അകലെ കേരള കൗമുദി സ്‌ക്വയറിനു മുന്നിൽവച്ച് തടയാൻശ്രമിച്ചപ്പോഴാണ് രോഷാകുലനായി ബ്‌ളഡി ക്രിമിനൽസ് എന്നുവിളിച്ചുകൊണ്ട് ഗവർണർ ചാടി ഇറങ്ങിയത്.മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്നെ കായികമായി നേരിടാൻ ശ്രമിക്കുന്നതെന്ന് നടുറോഡിൽ നിന്ന് കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് ശ്രമിച്ചപ്പോൾ, അവരുടെ ഇടയിലേക്ക് ചെന്നു. പൊലീസ് പൊടുന്നനെ ഗവർണർക്ക് സുരക്ഷാ വലയം തീർത്തു. ‘സീനിയർ ഓഫീസർ എവിടെ’ എന്നായി ഗവർണർ. ശംഖുംമുഖം എ.സി.പി അനുരൂപ് ഓടിയെത്തി. ‘അറസ്റ്റ് ദിസ് ബ്‌ളഡി ക്രിമിനൽസ് ‘എന്ന് രോഷാകുലനായി നിർദേശിച്ചു. പൊലീസുകാർ പ്രതിഷേധക്കാരിൽ ചിലരെ ജീപ്പിൽ കയറ്റി.മൂന്നുപേർ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതുകണ്ട് ജീപ്പിനടുത്തേക്ക് ഗവർണർ എത്തി. ‘ഗവർണർ ഗോബാക്ക് ‘ എന്ന് എസ്.എഫ്.ഐക്കാർ മുദ്രാവാക്യം മുഴക്കി. ക്ഷുഭിതനായ ഗവർണർ ‘അറസ്റ്റ് ദിസ് ഗുണ്ടാസ്’ എന്നു കല്പിച്ചു . പൊലീസ് സമരക്കാരെ പേട്ട സ്‌റ്റേഷനിലെത്തിച്ച് സെല്ലിലടച്ചു. ഡൽഹിക്കു പോകാനായിരുന്നു ഗവർണറുടെ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...