കോൺ​ഗ്രസിന്റേത് സങ്കുചിത കാഴ്ചപ്പാട് : പി.രാജീവ്

നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്ന് മന്ത്രി പി.രാജീവ് വിമർശിച്ചു. യുഡിഎഫ് കൂടുതൽ കൂടുതൽ അവരിലേക്ക് തന്നെ ചുരുങ്ങുകയാണെന്നും യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ പോലും ബോധ്യപ്പെടുത്താനാകുന്നില്ലെന്നും പി.രാജീവ് പറഞ്ഞു… ഒരു സെമിനാറിൽ പങ്കെടുത്തതിനാണ് നേരത്തെ കെ.വി.തോമസിനെതിരെ നടപടിയെടുത്തത്. സർക്കാർ പരിപാടിയിലാണ് ഗോപിനാഥ് പങ്കെടുത്തത്. സർക്കാർ എല്ലാവരുടേതുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു…

ഇന്നലെയാണ് നവകേരള സദസിൽ പങ്കെടുത്തതിന് മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥിനെതിരെ നടപടിയുണ്ടാകുന്നത്. ഗോപിനാഥിനെ പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരനാണ് അറിയിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനൊപ്പമാണ് എവി ഗോപിനാഥ് നവകേരള സദസ്സിൽ എത്തിയത്.

രാമനാഥപുരത്തെ ക്ലബ്ബ് 6 കൺവെൻഷൻ ഹാളിൽ ശനിയാഴ്ച നടന്ന നവകേരളസദസ്സിൽ പങ്കെടുത്ത എ.വി. ഗോപിനാഥിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനവും സംഘടനാവിരുദ്ധ നടപടിയുമാണെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നവകേരളസദസ്സ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതാണ് നടപടിക്ക് കാരണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...