വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി; ടൂറിസ്റ്റ് ബസുകളെ പൊക്കി എംവിഡി

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സ‌ർവീസിനെത്തിയ ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. പാലക്കാട് കാവശേരിയിലാണ് സംഭവം. വടവന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകളാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.

മോട്ടോർ വാഹന വകുപ്പിൽ നിന്ന് നൽകേണ്ട സാക്ഷ്യപത്രം വ്യാജമായി നിർമിച്ചാണ് ബസുകൾ സർവീസിനെത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനും 6250 രൂപയാണ് പിഴ ഈടാക്കിയത്.പുലർച്ചെ സ്‌കൂൾ വളപ്പിലെത്തി എംവിഡി ഉദ്യോഗസ്ഥർ ബസുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രാൻസ്‌പോർട്ട് കമ്മിഷണർ നേരിട്ടാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. വ്യാജരേഖ ചമച്ചതിന് ബസുടമൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞമാസം കൊച്ചിയിലും സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകളാണ് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. എളമക്കര ഗവൺമെന്റ് ഹയർസെക്കൻ‌ഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വാ​ഹന വകുപ്പിന്റെ നടപടി. വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...