കഥ നടക്കുന്നത് 1000 വർഷങ്ങൾക്ക് മുൻപാണ്. ഒരു കൊടും കാട് കോട്ടയാക്കി മാറ്റി അതിനെ സാമ്രാജ്യം ആക്കിയ കഥ, മുഹമ്മദ് ഗസ്നിയെക്കാളും ചെങ്കിസ് ഖാനെക്കാളും അപകടകാരികൾ” എന്ന് വിശേഷിപ്പിക്കുന്ന ആക്രമണകാരികൾ കൈയടക്കിയ നഗരമായ ഖാൻസാറിലേക്ക് ആണ് സലാരിൻ്റെ ട്രെയിലർ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഈ കഥയിൽ പൃഥ്വിരാജ് സുകുമാരൻ്റെ കഥാപാത്രമായ വരദരാജ മന്നാർ ഈ നഗരത്തിന്റെ അനന്തരാവകാശിയാണ്, പക്ഷേ അധിനിവേശക്കാർ ശക്തമായി ആക്രമിച്ച് അധികാരം ഏറ്റെടുക്കുന്നതുവരെ മാത്രം.
എന്നാൽ വരദരാജ മന്നാർ തന്നെയും തന്റെ ആളുകളെയും എപ്പോഴും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന, തന്റെ ബാല്യകാല സുഹൃത്തായ ദേവയെ വിളിച്ചുവരുത്തുന്നു, പ്രഭാസ് ആണ് ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്, സിംഹാസനം വീണ്ടെടുക്കാനും തന്റെ ഉറ്റ സുഹൃത്തിന് വേണ്ടി പ്രതികാരം ചെയ്യാനും ദേവ ഖാൻസാറിലെ മണ്ണിൽ കാലുകുത്തുന്നു. പൃഥ്വിയുടേയും പ്രഭാസിന്റേയും കഥാപാത്രങ്ങളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയായിരിക്കും സലാര്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ശ്രുതി ഹാസന്റെയും ജഗപതി ബാബുവിന്റെയും ദൃശ്യങ്ങളും നമ്മുക്ക് ട്രെയിലറിൽ കാണാന് സാധിക്കും. ഈ ആക്ഷൻ എന്റർടെയ്‌നറിൽ പ്രഭാസും പൃഥ്വിരാജും ചേർന്ന് ഒരു പഞ്ച് പാക്ക് ചെയ്യുന്നതായി കാണുന്നു, ഇത് റാം ചരണും ജൂനിയർ എൻടിആറും അഭിനയിച്ച കഴിഞ്ഞ വർഷത്തെ എസ്‌എസ് രാജമൗലിയുടെ ആർആർആർ പോലെയുള്ള മറ്റൊരു 2 ഹീറോ പാൻ-ഇന്ത്യൻ ചിത്രമാണ് സലാർ.
വിജയകരമായ കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗഡൂരാണ് ഈ മെഗാ പ്രോജക്റ്റ് നിർമ്മിക്കുന്നത്, കെജിഎഫ് സീരീസിലെ അതേ സാങ്കേതിക ടീമിനെ തന്നെ ആണ് അവതരിപ്പിക്കുന്നത്. സംവിധായകൻ പ്രശാന്ത് നീലുമൊത്തുള്ള പ്രഭാസിന്റെ ആദ്യ കൂട്ടുകെട്ടാണിത് എന്ന പ്രത്യേകതയും സലാറിനുണ്ട്.
റാമോജി ഫിലിം സിറ്റിയിലും പരിസരത്തുമായി നിർമ്മിച്ച 14 കൂറ്റൻ സെറ്റുകൾ, ബിഗ് സ്‌ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഗംഭീര അനുഭവം നൽകുമെന്ന് ചിത്രം വാഗ്ദാനം ചെയ്യുന്നു.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗമായ സലാര്‍-സീസ്ഫയറിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഡിസംബർ 22-ന് തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ 5 ഭാഷകളിൽ സലാർ തീയറ്ററുകളിൽ റിലീസ് ചെയ്യും. ഷാരൂഖ് ഖാൻ നായകനായ രാജ്കുമാർ ഹിരാനിയുടെ ബോളിവുഡ് ചിത്രമായ ഡങ്കിയുമായി ഇത് ഏറ്റുമുട്ടും. സിനിമാ ലോകം വലിയ പ്രതീക്ഷയർപ്പിക്കുന്ന ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം കൂട്ടിയിരിക്കുകയാണ് ട്രെയിലര്‍.