10 വ‌ർഷം കഴിഞ്ഞാൽ കേരളത്തിൽ പുതുതലമുറകൾ കുറയും; ആൾപ്പാർപ്പില്ലാത്ത വീടുകൾ വർദ്ധിക്കും, മുതിർന്നവർ ഒറ്റപ്പെടും

തിരുവനന്തപുരം: യുവജനങ്ങളുടെ കാഴ്ചപ്പാടിലും ജീവിത സങ്കല്പങ്ങളിലും വന്ന മാറ്റം കാരണം കേരളത്തിൽ കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുത്തനെ ഇടിയുന്നു. 2011ൽ 5,60,268 കുട്ടികൾ ജനിച്ചപ്പോൾ, 2021ൽ ജനിച്ചത് 4,19,767പേർ മാത്രമെന്ന് സർക്കാരിന്റെ കണക്കുകൾ പറയുന്നു. 25.077ശതമാനത്തിന്റെ കുറവാണുണ്ടായത്.

എറണാകുളത്ത് 46ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ തിരുവനന്തപുരം,തൃശൂർ,കണ്ണൂർ ജില്ലകളിൽ 37ശതമാനം കുറഞ്ഞു. മുപ്പതു വയസിൽ താഴെയുള്ളവർ വന്ധ്യതാ ചികിത്സ തേടുന്ന പ്രവണത കുറയുകയും ഗർഭഛിദ്രം നടത്തുന്ന പ്രവണത കൂടുകയും ചെയ്തു.

സർക്കാർ ജോലി കിട്ടിയിട്ടുമതി കുഞ്ഞെന്ന് ഒരു വിഭാഗം ചിന്തിക്കുമ്പോൾ, മറ്റൊരു വിഭാഗം വിദേശത്തു പോകാൻ വേണ്ടി ഗർഭധാരണം ഒഴിവാക്കുകയാണ്. ഇതോടെ, അടുത്ത പത്തുവർഷത്തിനുള്ളിൽ പുതിയ തലമുറകൾ കേരളത്തിൽ കാര്യമായി കുറയും.

2011ൽ കേരളത്തിലെ ജനനനിരക്കിൽ വലിയ വർദ്ധനവുണ്ടായെങ്കിലും തുടർന്ന് ഘട്ടം ഘട്ടമായി കുറഞ്ഞു.2019ൽ 4,80,113 ആയി. 2021ലേക്ക് കുത്തനെ താഴേക്ക് ഇറങ്ങി. 10വർഷത്തിനിടെ എല്ലാ ജില്ലകളിലും കുഞ്ഞുങ്ങളുടെ ജനനത്തിൽ കുറവുണ്ട്.

അവർക്കിഷ്ടം ഒരു കുഞ്ഞും വിദേശകുടിയേറ്റവും

1. പാശ്ചാത്യ നാടുകളിൽ പോയി സ്ഥിരതാമസമാക്കുന്നതോടെ ഇവിടെ ജനനം കുറയുന്നു.

2. സാമ്പത്തിക ഭദ്രതയ്ക്ക് മുൻതൂക്കം നൽകുന്നു.ഒരു കുഞ്ഞ് മതിയെന്ന ചിന്താഗതി വർദ്ധിക്കുന്നു.കുഞ്ഞുങ്ങൾ വേണ്ടെന്ന് ചിന്തിക്കുന്നവരുമുണ്ട്.

3. കുഞ്ഞുങ്ങൾ പതുക്കെ മതിയെന്ന് ചിന്തിക്കുന്ന ദമ്പതികളുമുണ്ട്

ഉലയുന്നത് കുടുംബം

1. മുതിർന്നവർ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരും

2. ആൾപ്പാർപ്പില്ലാത്ത വീടുകൾ വർദ്ധിക്കും

3. കുടുംബ സങ്കല്പം ഉലയും. സമ്പത്തിൽ മാത്രം നോട്ടം.

50.86% ആൺകുട്ടികൾ

2011ൽ ജനിച്ച 419767 കുട്ടികളിൽ 213500 (50.86%) ആൺകുട്ടികളും 206250 (49.14%) പെൺകുട്ടികളുമാണ്.

അമ്മ- പ്രായം

25- 29 വയസ്: 36.35 % യുവതികൾ

20- 24 വയസ്: 31.55% യുവതികൾ

(പത്തു വർഷത്തെ ശരശരി)

ഏറ്റവും കുറവ് കൊച്ചിയിൽ

( നവജാതശിശുക്കൾ പത്തുവർഷത്തെ വ്യത്യാസം.

ബ്രാക്കറ്റിൽ എണ്ണത്തിലെ കുറവ്)

ജില്ല……………………………………..2011……………………2021

എറണാകുളം…………………47340………………29492 (17848)

തിരുവനന്തപുരം………….54902………………..37457 (17445)

തൃശൂർ……………………………55901…………………38486 (17415)

കണ്ണൂർ………………………………50944………………35435 (15509)

കോഴിക്കോട്……………………58799……………..44374 (14425)

കൊല്ലം……………………………. 37381………………..23971 (13410)

പാലക്കാട്……………………….41500………………..32488 (9012)

കോട്ടയം……………………….. 28340………………..20368 (7972)

ആലപ്പുഴ………………………..23257………………….17227 (6030)

മലപ്പുറം…………………………..92004………………..86047 (5957)

പത്തനംത്തിട്ട………………..17715…………………12722 (4993)

ഇടുക്കി…………………………..15182………………….10864 (4318)

കാസർകോട്……………………21927………………18444 (3483)

വയനാട്……………………………15076………………12398 (2678)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...