എറണാകുളം : കാക്കനാട് ആര്യാസ് ഹോട്ടൽ ഹോട്ടൽ താത്കാലികമായി അടപ്പിച്ചു … ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായ സംഭവത്തെ തുടർന്നാണ് നടപടി.. 25000 രൂപ പിഴചുമത്തി… ആരോഗ്യ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി…
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർ.ടി.ഒയും മകനും ചികിത്സയിലാണ്. ഇതിനുപിന്നാലെയാണ് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചത്. തൃക്കാക്കര നഗരസഭ പരിധിയിൽ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.