മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ ചോദ്യംചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തന്റെ അഭിഭാഷകനൊപ്പമാണ് സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനിലെത്തിയത്. പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധം മൂലം കണ്ണൂര്‍ റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് തുടങ്ങിയ നേതാക്കള്‍ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. സ്റ്റേഷന് പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുണ്ട്.