അരുന്ധതി റോയ്, കശ്മീരിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര നിയമവിഭാഗത്തിലെ മുൻ പ്രൊഫസർ ഡോ. ഷെയ്ഖ് ഷോക്കത്ത് ഹുസൈൻ എന്നിവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യുഎപിഎ) നിയമപ്രകാരം വിചാരണ ചെയ്യാൻ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി.
മതവിദ്വേഷം വളർത്തിയതിനും പൊതുസമാധാനം തകർക്കാൻ ശ്രമിച്ചതിനും കേസെടുക്കാനും ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകിയിട്ടുണ്ട്. 2010 ഒക്ടോബറിൽ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. നേരത്തെ, 2023 ഒക്ടോബറിൽ, ഐപിസി 153 എ/ 153 ബി, 505 എന്നീ വകുപ്പുകൾ പ്രകാരം വിചാരണ ചെയ്യാൻ സിആർപിസി സെക്ഷൻ 196 പ്രകാരം ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയിരുന്നു
പരാമർശത്തിനെതിരെ കശ്മീരിൽ നിന്നുള്ള സാമൂഹികപ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന് 2010 നവംബറിൽ ഡല്‍ഹി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് റോയിക്കെതിരെ ഇപ്പോൾ നടപടി. അരുന്ധതി റോയിക്കു പുറമേ കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ രാജ്യാന്തര നിയമപഠന വിഭാഗം മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യുഎപിഎ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ വി.കെ.സക്സേന അനുമതി നൽകി.
ഈ കേസിൽ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ പ്രഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ടെങ്കിലും, ഇവർ നേരത്തേ മരണപ്പെട്ടിരുന്നു. ഇതിൽ ഗീലാനി പ്രസ്തുത സമ്മേളനത്തിന്റെ അവതാരകനും പാർലമെന്റ് ആക്രമണക്കേസിലെ പ്രധാന പ്രതിയുമായിരുന്നു.
അരുന്ധതി റോയിയും ഗീലാനിയും കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ സായുധസേന ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതാണെന്നും പ്രചരിപ്പിച്ചു, ഇന്ത്യയിൽനിന്നും കശ്മീരിന്റെ മോചനം സാധ്യമാകാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം ചെയ്തു തുടങ്ങിയവയാണ് സുശീൽ പണ്ഡിറ്റ് ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍.