ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ഫീസ് തിരികെ നൽകുമെന്ന വാഗ്‌ദാനം ലംഘിച്ച സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കടവന്ത്രയിലെ സൈനോഷുവർ സ്ഥാപനത്തിനെതിരെയാണ് നടപടി. ആകർഷകമായ പരസ്യം നൽകുന്നവർ അത് പാലിക്കാത്തത് അധാർമികമെന്ന് കോടതി ചൂണ്ടിക്കാട്ടി. എറണാകുളം പള്ളുരുത്തി സ്വദേശിയായ കെ എ അമൃതയാണ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. എറണാകുളം കടവന്ത്രയിലെ സൈനോഷുവർ എന്ന സ്ഥാപനത്തിൻറെ ഉടമ ബീനു ബാലകൃഷ്ണനെതിരെയാണ് അമൃത പരാതി നൽകിയത്.