ഇനി ജയിക്കണമെങ്കിൽ ബിജെപിയിൽ വരണം; കെ മുരളീധരനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി. മുരളീധരൻ ഇനി ജയിക്കണമെങ്കിൽ ബിജെപിയിലേക്ക് എത്തണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് നേതാക്കൾ ബിജെപിയിലെത്തും. ചർച്ചകൾ പുരോഗമിക്കുകയാണെന്നും കെ സുരേന്ദ്രൻ മലയാള മാധ്യമത്തോട് പ്രതികരിച്ചു… തെരഞ്ഞെടുപ്പിൽ മുരളീധരൻ മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഇനിയൊരു തെരഞ്ഞെടുപ്പിൽ അദ്ദേഹം ജയിക്കണമെങ്കിൽ ബിജെപിയൊടൊപ്പം വരേണ്ടിവരും. എല്ലാ പാർട്ടികളിൽ നിന്നും ആളുകൾ ബിജെപിയിലേക്ക് വരും. സിപിഐഎമ്മിൽ നിന്നുൾപ്പെടെ നേതാക്കൾ വരാൻ തയ്യാറായി നിൽക്കുന്നുണ്ട്. സിപിഐഎം നേതാക്കളുടെ ബൂത്തിൽ വരെ ബിജെപിക്ക് ആണ് ലീഡുണ്ടായത്. മികച്ച പ്രകടനം കാഴ്ചവച്ച പതിനൊന്ന് മണ്ഡലങ്ങളിലും ജയിക്കാനാണ് ഇനി പദ്ധതി.
തൃശൂരിലെ ബിജെപി വിജയം സംഘടനാ മികവ് കൊണ്ടും സുരേഷ് ഗോപിയുടെ സ്വീകാര്യത കൊണ്ടുമാണ്. ക്രിസ്ത്യൻ സമൂഹം ബിജെപിയെ തോൽപിക്കാൻ ശ്രമിച്ചില്ല. തൃശൂരിൽ ബിജെപി പുതുതായി 45000 വോട്ടുകൾ ചേർത്തു. ബിജെപി മുന്നണി വിപുലീകരിക്കുമെന്നും എൻഡിഎയിൽ പുതിയ കക്ഷികൾ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള കോൺഗ്രസ് ഏത് വിഭാഗവുമായും ചർച്ചയ്ക്ക് തയ്യാറാണ്.
അതേസമയം രാമക്ഷേത്രം മുൻനിർത്തി ബിജെപി തന്ത്രങ്ങൾ പയറ്റിയ അയോധ്യയിലെ തോൽവിയിലും സുരേന്ദ്രൻ പ്രതികരിച്ചു. അയോധ്യയിൽ തോറ്റത് ആഘോഷമാക്കണ്ടെന്നും മോദിക്ക് മുന്നണി ഭരണം ഒരു പ്രശ്‌നമല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...