സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും. ഇന്നും വ്യാപക മഴയ്ക്ക് സാധ്യത . പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . കാസർഗോഡ്, കണ്ണൂർ, വയനാട് ഒഴികെയുള്ള ജില്ലകള്ക്കാണ് യെല്ലോ അലർട്ട് .
തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ ഗതിയിൽ ജൂൺ ഒന്നിന് കേരളത്തിൽ ആരംഭിക്കുകയും ജൂലൈ 15 ഓടെ രാജ്യം മുഴുവൻ വ്യാപിക്കുകയും വടക്കോട്ട് നീങ്ങുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച അറിയിച്ചു.
കേരളത്തിൽ മൺസൂൺ പ്രഖ്യാപിക്കുന്നതിനുള്ള മൂന്ന് പ്രധാന മാനദണ്ഡങ്ങളിൽ രണ്ട് മാനദണ്ഡങ്ങൾ ലക്‌ഷ്യം കണ്ടുകഴിഞ്ഞു. കേരളത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 14 സ്റ്റേഷനുകളിൽ തുടർച്ചയായി രണ്ട് ദിവസത്തേക്ക് 2.5 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യുകയും ഔട്ട്ഗോയിംഗ് ലോംഗ് വേവ് റേഡിയേഷൻ 200 wm-2 ന് താഴെ ആയിരിക്കണം.
കൂടാതെ, അറബിക്കടലിലെ ചക്രവാത ചുഴിയും ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും സൃഷ്ടിച്ച അധികമഴയും വേനൽക്കാലത്ത് മഴയുടെ കമ്മി ഇല്ലാതാക്കുകയുണ്ടായി. മെയ് അവസാന രണ്ടാഴ്ചയും കേരളത്തിൽ റെക്കോർഡ് വേനൽമഴ ലഭ്യമായിരുന്നു. ഐഎംഡി ജൂണിൽ പുറപ്പെടുവിച്ച പ്രതിമാസ, സീസണൽ പ്രവചനവും നാല് മാസത്തെ മുഴുവൻ സീസണും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകുന്നു.#rain #weather