തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ

തിരുവനന്തപുരം തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോ​ഗത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. ഇതിനുള്ള നിയമഭേദ​ഗതിക്കായുള്ള ഓർഡിനൻസ് ​ആണ് ​ഗവർണർക്ക് അയച്ചിരുന്നു. ഇതാണ് ഇപ്പോൾ മടക്കിയിരിക്കുന്നത്.
ജനസംഖ്യ ആനുപാതികമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർ‍ഡ് വീതം വർധിപ്പിക്കാനാണ് പ്രത്യേക മന്ത്രി സഭാ യോ​ഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് ​ഗവർണർ വ്യക്തമാക്കി. വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അധ്യക്ഷനായി ഒരു കമ്മിഷൻ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചിരുന്നത്. ഓർഡിനൻസ് ഗവർണർ മടക്കിയതേടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനാണ് സർക്കാർ നീക്കം.ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാവില്ല. നിയമസഭാ സമ്മേളനം വിളിക്കാൻ വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിരിക്കെയാണ് ഓർഡിനൻസ് രാജ്ഭവൻ മടക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വർധിപ്പിക്കുന്നതിൽ രാജ്ഭവൻ നേരത്തെ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...