തൃശ്ശൂർ : രണ്ടരക്കോടി രൂപ നൽകിയില്ലെങ്കിൽ യൂട്യൂബ് ചാനൽ വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എടത്തിൽ വീട്ടിൽ ലോറൻസി(52)നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ പാപ്പിനിവട്ടം സ്വദേശിയെയാണ് ഇയാളടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തിയത്. പരാതിക്കാരന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ വ്യക്തിയെ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. പിന്നീട് പ്രതികൾ യൂട്യൂബ് ചാനലിൽ പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസിലെ മറ്റൊരു പ്രതിയായ ബോസ്കോ നേരത്തെ അറസ്റ്റിലായിരുന്നു.