മരണാനന്തരച്ചടങ്ങിനുള്ള ഭക്ഷണവുമായി പോവുകയായിരുന്ന ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം

കോട്ടയം: കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. മരണാനന്തര ചടങ്ങിന് ഭക്ഷണവുമായി ചേർത്തലയിൽ നിന്നെത്തിയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ഇന്നുരാവിലെ പത്തരയോടെ കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിന് സമീപം പാറപ്പാടത്തേയ്ക്കുള്ള റോഡിന് സമീപത്തായാണ് അപകടമുണ്ടായത്.

അതിനിടെ തിരുവല്ലയിൽ എം.സി. റോഡിലൂടെ നടന്നുപോയ പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. കുറ്റൂർ ഗവ.ഹയർസെക്കൻ‌ഡറി സ്‌കൂളിന് സമീപം ഞായറാഴ്ച പകലാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേയ്ക്ക് പോവുകയയായിരുന്ന കാസർകോട് സ്വദേശി റഫീക്ക് ഓടിച്ചിരുന്ന ബെൻസ് കാർ പ്രാവിനെ കണ്ട് സഡൻ ബ്രെക്ക് ഇടുകയായിരുന്നു. ഇതേതുടർന്ന് കോട്ടയത്ത് നിന്ന് നാഗർകോവിലേക്ക് മീനുമായി പോയ വാഹനം ബെൻസിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും തമ്മിൽ കുരുങ്ങി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മീൻ വാഹനത്തിന്റെ ബമ്പർ മുറിച്ചുമാറ്റിയാണ് ഇരുവാഹനങ്ങൾ വേർപെടുത്തിയത്. പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബെൻസിന് രണ്ടുലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവന്നു.#accident

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...