പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തി കർണാടക മന്ത്രി; വിവാദം

ബെംഗളൂരു: ലൈംഗികാരോപണക്കേസിൽ പ്രതിയായ ജെഡിഎസ് എം.പി പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കർണാടക മന്ത്രിയുടെ പരാമർശം വിവാദത്തിൽ. പ്രജ്വൽ ശ്രീകൃഷ്ണൻറെ റെക്കോഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് എക്സൈസ് മന്ത്രിയായ രാമപ്പ തിമ്മാപ്പൂർ പറഞ്ഞത്.
”എം ബി പാട്ടീൽ പറഞ്ഞതുപോലെ, ഈ പെൻഡ്രൈവ് പ്രശ്‌നം, ഇതുപോലെ മോശമായ മറ്റൊന്നും രാജ്യത്ത് സംഭവിച്ചിട്ടില്ല.ഇത് ഗിന്നസ് വേൾഡ് റെക്കാഡ് സൃഷ്ടിച്ചേക്കും. ശ്രീകൃഷ്ണൻ ഒന്നിലധികം സ്ത്രീകളോടൊപ്പം ഭക്തിയോടെ ജീവിച്ചു. പ്രജ്വലിൻ്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അദ്ദേഹം ആ റെക്കോർഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു,”വിജയപുരയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാമപ്പ.
സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.”കർണാടക സർക്കാരിലെ കോൺഗ്രസ് നേതാവ് ശ്രീകൃഷ്ണനെ അപമാനിച്ചു. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും ഉടൻ പുറത്താക്കണം, അല്ലാത്തപക്ഷം ഞങ്ങൾ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കും.” ബി.ജെ.പി നേതാവും മുൻമന്ത്രിയുമായ സി.ടി രവി പറഞ്ഞു. എന്നാൽ കോൺഗ്രസ് രാമപ്പയുടെ പ്രസ്താവനയെ തള്ളി. “ഞാൻ ഈ പ്രസ്താവനയെ അപലപിക്കുന്നു. ഈ പ്രസ്താവനയിൽ നിന്ന് ഞാൻ അകലം പാലിക്കുന്നു. ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ല. രേവണ്ണ ഒരു രാക്ഷസനാണ്. ഇത് പാർട്ടിയുടെ നിലപാടല്ല,” കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...