പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരം; വിവിപാറ്റ് ഹർജികൾ തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി

ബിഹാർ : വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹര്‍ജികള്‍ തള്ളിയ സുപ്രിംകോടതി നടപടി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് പ്രധാനമന്ത്രി.ഇന്ന് ജനാധിപത്യത്തിന് ശുഭദിനമാണ്. ഇവിഎമ്മുകള്‍ക്കായി മുറവിളികൂട്ടിയ പ്രതിപക്ഷത്തിന്റെ മുഖത്ത് സുപ്രിം കോടതി കനത്ത പ്രഹരമാണ് നൽകിയതെന്നും പ്രതിപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്നും നരേന്ദ്രമോദി പറഞ്ഞു. ബിഹാറിലെ അരാരിയയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രതികരണം.
‘ലോകം നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോള്‍, പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്’. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളിയത്. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന്‍ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...